
ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു;
ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു; വിടവാങ്ങിയത് മലയാളിയായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ
ഒഡിഷ കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഒഡിഷ ക്രൈംബ്രാഞ്ച് ഐജിയുമായ ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (CET) നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഐപിഎസ് നേടിയത്. ഒഡിഷ കേഡർ ഉദ്യോഗസ്ഥനായിരുന്നെങ്കിലും ദീർഘകാലം കേരളത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ് ഷെഫിൻ അഹമ്മദ്.
പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികൾ.
THINCK SHOTS https://thinck.org/shots






