
ഇന്ത്യയിൽ ഭക്ഷ്യനിയമ മാറ്റം: ചുവപ്പ് മുന്നറിയിപ്പ് ലേബൽ വരുന്നു?
പാക്കറ്റിന്റെ മുന്നിൽ ഇനി ചുവപ്പ് മുന്നറിയിപ്പ്? ഇന്ത്യയിൽ വലിയ ഭക്ഷ്യനിയമ മാറ്റം
ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ കൂടുതലുള്ള പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന ഹെക്സഗൺ മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ FSSAI നിർദേശം. “HIGH FAT”, “HIGH SUGAR”, “HIGH SALT” തുടങ്ങിയ മുന്നറിയിപ്പുകൾ പാക്കറ്റിന്റെ മുന്നിലാകും. വ്യവസായ എതിർപ്പിനെ തുടർന്ന് മുമ്പ് പിന്നോട്ടുപോയ നീക്കമാണ് പൊതുജന പ്രതിഷേധത്തിനും സുപ്രീംകോടതി സമ്മർദ്ദത്തിനും പിന്നാലെ വീണ്ടും സജീവമായത്. കോടതിയിൽ നൽകിയ രഹസ്യ ഫയലിങ് Reuters Exclusive ആയി പുറത്തുവിട്ടതാണ്.
THINCK SHOTS https://thinck.org/shots






