
ഇഷാന്റെ ‘തോടാ സ്ലോ’
ദുബായിലെ ജോലി ഉപേക്ഷിച്ച് മലനിരകളിലേക്ക്; ഇഷാന്റെ ‘തോടാ സ്ലോ’ ജീവിതം
ദുബായിലെ ജോലി ഉപേക്ഷിച്ച് ഉത്തരാഖണ്ഡിലെ മലനിരകളിൽ പുതിയൊരു ജീവിതം തിരഞ്ഞെടുത്ത ഇഷാൻ ഗ്രോവർ ശ്രദ്ധ നേടുന്നു. പിതാവിന്റെ മരണത്തിന് പിന്നാലെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയ ഇഷാൻ, തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് കാസർ ദേവിയിലെത്തി.
അവിടെ ‘തോടാ സ്ലോ’ എന്ന പേരിൽ ചെറിയൊരു കടയും ആരംഭിച്ചു. കൂടുതൽ സമ്പാദിക്കുന്നതിനേക്കാൾ ജീവിതത്തിന്റെ വേഗം കുറച്ച്, പ്രകൃതിയോട് ചേർന്ന് ലളിതമായി ജീവിക്കാനാണ് തന്റെ തീരുമാനമെന്ന് ഇഷാൻ പറയുന്നു.
ദുബായിലെ കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് ഹിമാലയത്തിന്റെ ശാന്തതയിലേക്ക്—ജീവിതം കുറച്ചുകൂടി ‘സ്ലോ’ ആക്കിയ ഇഷാൻ.
THINCK SHOTS https://thinck.org/shots






