
കെ.കെ. രമയെ അധിക്ഷേപിച്ച് സിപിഎം
കെ.കെ. രമയെ അധിക്ഷേപിച്ച് സിപിഎം നേതാവ്; കെ. അനിൽ കുമാറിന്റെ പരാമർശം വിവാദത്തിൽ
ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ. രമയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി സിപിഎം നേതാവ് കെ. അനിൽ കുമാർ. “കോൺഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തൊഴണം, അതിനിടെ സിപിഎമ്മിനെ നന്നാക്കണം” എന്നായിരുന്നു രമയെ ലക്ഷ്യമിട്ടുള്ള അനിൽ കുമാറിന്റെ പരാമർശമെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രീയ വിമർശനം വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വഴിമാറരുതെന്ന വിമർശനമാണ് പരാമർശത്തിന് പിന്നാലെ ഉയരുന്നത്.
രാഷ്ട്രീയത്തിൽ വിമർശിക്കാം; പക്ഷേ എതിരാളിയെ അപമാനിക്കണമോ?
THINCK SHOTS https://thinck.org/shots






