
പാതിരാക്കുറുക്കൻ
16 വർഷത്തിന് ശേഷം ഒരുമിച്ച്; ഇനി നാലുപേരും പാടും
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ 16 വർഷത്തിന് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ‘പാതിരാക്കുറുക്കൻ’ പുതിയ കൗതുകവുമായി എത്തുന്നു. ചിത്രത്തിനായി നാലുപേരും ചേർന്ന് ഒരു ഗാനം ആലപിക്കുകയാണ്. ഇവർ ആദ്യമായാണ് സിനിമയിൽ ഒരുമിച്ച് പാടുന്നത്. നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തും.
THINCK SHOTS https://thinck.org/shots






