
'പാളയം പ്രദീപ് എന്തിന് ചിറയിൻകീഴിൽ?’;
'പാളയം പ്രദീപ് എന്തിന് ചിറയിൻകീഴിൽ?’; രമ്യ ഹരിദാസിനോട് വിശദീകരണം തേടാൻ കോൺഗ്രസ്
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ കെപിസിസി കടുത്ത നിലപാടിലേക്ക്. സംഭവത്തിൽ എം.എം. ഹസന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. രമ്യയ്ക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫല്ലെന്നാണ് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നത്. പ്രദീപ് എന്തിനാണ് യോഗത്തിലും പ്രദേശത്തെ തർക്കത്തിലും ഇടപെട്ടതെന്ന കാര്യത്തിൽ രമ്യയോട് വിശദീകരണം തേടാനാണ് പാർട്ടി നീക്കം. സംഭവം കോൺഗ്രസിന് നാണക്കേടായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
THINCK SHOTS https://thinck.org/shots






