
ജസ്‌ന കേസ് മുക്കിയത് ടോമിൻ തച്ചങ്കരി
ജെസ്‌ന തിരോധാനക്കേസിലെ നിർണായക തെളിവെന്നു കുടുംബം പറയുന്ന രക്തക്കറ പുരണ്ട വസ്ത്രം എവിടെ പോയെന്നതിൽ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു. ക്രൈംബ്രാഞ്ച് വസ്ത്രം ശേഖരിച്ചിരുന്നുവെന്നാണ് ജെസ്‌നയുടെ പിതാവിന്റെ വാദം; എന്നാൽ അത്തരമൊരു തൊണ്ടിമുതൽ ലഭിച്ചിട്ടില്ലെന്നും പൊലീസ് രേഖകളിലും കണ്ടെത്താനായില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയുടെ കാലത്തെ അന്വേഷണനടപടികളും പരിശോധിക്കണമെന്നാണ് ആവശ്യം.
#JesnaCase #TominThachankary #THINCKSHOTS
THINCK SHOTS https://thinck.org/shots






