THINCK
അന്നമ്മനസ്സ്

അന്നമ്മനസ്സ്

കണ്ണൂർ കേളകത്ത് 80കാരിയായ അമ്മ അന്നമ്മയെ സൈനികനായ മകൻ മർദിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അമ്മ പൊലീസിനോട് ആവർത്തിച്ചു. മദ്യലഹരിയിലായിരുന്നു മർദനമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ അന്നമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അമ്മ പരാതി നൽകാൻ തയ്യാറാകാത്തതിനാൽ നിലവിൽ കേസെടുക്കാനാകില്ലെന്നാണ് കേളകം പൊലീസ് വ്യക്തമാക്കിയത്.

An 80-year-old woman in Kannur has declined to file a complaint against her son despite an alleged assault.

#Kannur #KeralaPolice #ElderAbuse

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →