THINCK
പത്മ കഫേയുടെ നേതൃത്വം തനിക്ക്

പത്മ കഫേയുടെ നേതൃത്വം തനിക്ക്

പുനലൂരിലെ എൻഎസ്എസിന്റെ പത്മ കഫേയ്ക്ക് നേതൃത്വം നൽകിയത് താനാണെന്ന് കെ.ബി. ഗണേശ് കുമാർ. താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന കാലത്ത് കഫേയുടെ നിർമാണം പൂർത്തിയാക്കിയതാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് കള്ളക്കണക്കുകൾ പ്രചരിപ്പിച്ച് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഫേ ഉദ്ഘാടനം ചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഗണേശ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

#KBGaneshKumar #PadmaCafe #NSS #Punalur #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →