THINCK
കേരളത്തിൽ കെയർ ഗിവർ കോഴ്സുകൾ,

കേരളത്തിൽ കെയർ ഗിവർ കോഴ്സുകൾ,

യുകെ, ജർമ്മനി, ഓസ്ട്രേലിയ മാതൃകയിൽ കെയർ ഗിവർ കോഴ്സുകൾ; ജെറിയാട്രിക് കെയർ സെന്ററുകളും തുടങ്ങും

കേരളത്തെ ഹെൽത്ത് കെയർ, നോളജ്, ടൂറിസം മേഖലകളിലെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, യുകെ, ജർമ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സിലബസ് മാതൃകയിൽ കെയർ ഗിവർ കോഴ്സുകൾ മെഡിക്കൽ, നഴ്സിങ് കോളജുകളിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

സംസ്ഥാനത്ത് ജെറിയാട്രിക് കെയർ സെന്ററുകളും ആരംഭിക്കും. വയോജന പരിചരണ രംഗത്ത് പരിശീലനം നേടിയ മനുഷ്യവിഭവശേഷി സൃഷ്ടിക്കാനും വിദേശ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ. ‘Retire in Kerala’ പദ്ധതിയിലൂടെ കേരളത്തിൽ വിരമിച്ച ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും മുതിർന്നവർക്കും സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെയർ ഇക്കണോമിയിലേക്ക് കേരളത്തിന്റെ പുതിയ ചുവടുവെപ്പ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →