
കേരളത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ 'വന്ദേ മാതരം' ഇല്ലാതെ; കേന്ദ്ര നിർദേശം തള്ളി സംസ്ഥാന സർക്കാർ, ബിജെപി വിമർശനം !!
വന്ദേ മാതരം’ ഇല്ലാതെ കേരളത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കേരള സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേ മാതരം’ ആലപിച്ചില്ല . ദേശീയഗാനം മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. ‘ഹർ ഘർ തിരംഗ’ ക്യാമ്പെയിന്റെ ഭാഗമായി ‘വന്ദേ മാതരം’ പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശം ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കൈമാറിയിരുന്നു. എന്നാൽ ഇത് നിർബന്ധിത ഉത്തരവല്ലെന്നും പാലിക്കാതിരിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ നിലപാട്. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. പൂർണരൂപം ആലപിക്കണമെന്ന നിർദേശത്തെ എൽഡിഎഫും നേരത്തെ എതിർത്തിരുന്നു. ഒരു ദേശീയഗീതം, ഒരു സർക്കാർ തീരുമാനം — ഓഗസ്റ്റ് 15-ന് കേരളത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചയായി ‘വന്ദേ മാതരം’. READ MORE : https://thinck.org/article/vande-mataram-origin-controversy-constitutional-status?s=62425713
THINCK SHOTS https://thinck.org/shots






