THINCK
കൊച്ചി മെട്രോ മേധാവി സ്ഥാനത്ത് മാറ്റം

കൊച്ചി മെട്രോ മേധാവി സ്ഥാനത്ത് മാറ്റം

കൊച്ചി മെട്രോയുടെ തലപ്പത്ത് മാറ്റം; ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. നിലവിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇത്തവണ വീണ്ടും കാലാവധി നീട്ടേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. പുതിയ സ്ഥിരം എം.ഡിയെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് താൽക്കാലിക ചുമതല നൽകും.

2021 ഓഗസ്റ്റിലാണ് ബെഹ്‌റ കെ.എം.ആർ.എൽ എം.ഡിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലത്താണ് കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമായതും മെട്രോയുടെ രണ്ടാംഘട്ട വികസനം മുന്നോട്ടുപോയതും. പുതിയ സ്ഥിരം എം.ഡി സ്ഥാനത്തേക്ക് ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

മെട്രോ രണ്ടാംഘട്ടവും വാട്ടർ മെട്രോ വിപുലീകരണവും നിർണായക ഘട്ടത്തിലെത്തിയിരിക്കെയാണ് കെ.എം.ആർ.എൽ നേതൃത്വത്തിൽ മാറ്റം വരുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →