THINCK
നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷത്തിന്റെ ഫോണുകൾ കവർന്നു

കോഴിക്കോട് നാദാപുരം ടൗണിലെ മൊബൈൽ ഫോൺ കടയിൽ വൻ മോഷണം. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ സംഘം 92 ഐഫോണുകൾ ഉൾപ്പെടെ നൂറിലധികം വിലകൂടിയ മൊബൈൽ ഫോണുകളാണ് കവർന്നത്. നഷ്ടത്തിന്റെ മൂല്യം ഏകദേശം 80 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട്. കടയിലുണ്ടായിരുന്ന പണം മോഷ്ടാക്കൾ എടുത്തിട്ടില്ല. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ മറുവശത്തേക്ക് തിരിച്ചുവെച്ച നിലയിലായിരുന്നു.

ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്. നാദാപുരം പൊലീസിനൊപ്പം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നിലധികം പേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →