THINCK
മമ്മൂട്ടിയുടെ വഴി തടസ്സപ്പെട്ടു, രക്ഷകനായി പാണ്ഡ്യൻ; ഗൂഗിളിന് പോലും കണ്ടെത്താനാകാത്ത വഴികളിലൂടെ സൂപ്പർതാരത്തിന് വഴികാട്ടിയായി ആരാധകൻ !!

മമ്മൂട്ടിയുടെ വഴി തടസ്സപ്പെട്ടു, രക്ഷകനായി പാണ്ഡ്യൻ; ഗൂഗിളിന് പോലും കണ്ടെത്താനാകാത്ത വഴികളിലൂടെ സൂപ്പർതാരത്തിന് വഴികാട്ടിയായി ആരാധകൻ !!

“നീങ്ക മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്…”

അതിരുകടന്ന സ്നേഹം…

പുലർച്ചെ മൂന്നര. കാരക്കുടിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ മമ്മൂട്ടിയും സംഘവും തിരുപ്പത്തൂരിലെ റോഡ് ബ്ലോക്കിൽ കുടുങ്ങി. ഗൂഗിൾ മാപ്പ് പല വഴികൾ കാണിച്ചിട്ടും രക്ഷയില്ല.

അവസാനം പട്ടമംഗലത്തെ ഒരു പെട്രോൾ പമ്പിൽ സഹായം തേടി. അവിടെ ഉറങ്ങിക്കിടന്നിരുന്ന ഒരു യുവാവ് കാറിനുള്ളിലേക്ക് നോക്കിയതും അമ്പരന്നു—

“നീങ്ക മമ്മൂട്ടി സാറാ? എന്നെ ഫോളോ സെയ്…”

പിന്നെ ബൈക്കിൽ മുന്നിൽ കയറി, ഗൂഗിളിന് പോലും കണ്ടെത്താനാകാത്ത വഴികളിലൂടെ ഏകദേശം പത്ത് കിലോമീറ്റർ അയാൾ മമ്മൂട്ടിയുടെ കാറിന് വഴി കാട്ടി.

യാത്ര തുടരുമെന്നുറപ്പായപ്പോൾ മമ്മൂട്ടി കാറിൽ നിന്നിറങ്ങി. യുവാവിനെ ചേർത്തുപിടിച്ച് ചോദിച്ചു:

“ഉൻ പേരെന്ന?”

“പാണ്ഡ്യൻ.”

ആ സ്നേഹത്തിന് മറുപടിയായി രമേഷ് പിഷാരടിയുടെ വാക്കുകൾ:

“അയാളുടെ care നമ്മൾ share ചെയ്യണം…”

ഒരു പുലർച്ചയിലെ ചെറിയൊരു സഹായം. ഒരു വലിയ താരത്തോടുള്ള അതിരുകടന്ന സ്നേഹം. ഒരു സാധാരണ മനുഷ്യന്റെ അസാധാരണ നിമിഷം.

PANDYAN… PAN INDIAN ആകട്ടെ.

THINCK SHOTS

വലിയ വാർത്തകൾക്കിടയിൽ മറഞ്ഞുപോകുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →