
13-ാം വയസ്സിൽ 'ക്വട്ടേഷൻ'; ഹരിപ്പാടിനെ ഞെട്ടിച്ച് 65 വയസ്സുകാരന്റെ കൊലപാതകം: 13 വയസ്സുകാരിയും 3 കൗമാരക്കാരും പിടിയിൽ, ഐഫോണും ബൈക്കുകളും വാങ്ങാൻ കൊലപാതകം ആസൂത്രണം ചെയ്തെന്ന് സംശയം !!
13-ാം വയസ്സിൽ ‘ക്വട്ടേഷൻ’; ഹരിപ്പാടിനെ ഞെട്ടിച്ച സംഭവം ഹരിപ്പാട് കരുവാറ്റയിൽ 65 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 13 വയസ്സുകാരിയെയും മൂന്ന് കൗമാരക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മറ്റ് കൗമാരക്കാർ കൃത്യം നടപ്പാക്കിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികനെ കൈകാലുകൾ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിരുന്നു. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൗമാരക്കാരിലേക്കെത്താൻ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ. മോഷ്ടിച്ച പണവും സ്വർണവും ഉപയോഗിച്ച് പെൺകുട്ടിക്ക് ഐഫോണും മറ്റുള്ളവർക്ക് ബൈക്കുകളും വാങ്ങാനായിരുന്നു പദ്ധതിയെന്നും പൊലീസ് സംശയിക്കുന്നു. കളിക്കാനും പഠിക്കാനുമുള്ള പ്രായത്തിൽ ഒരു കൊലപാതകത്തിന്റെ ആസൂത്രണം — കരുവാറ്റയിൽ നിന്നെത്തുന്ന ഈ വാർത്ത സമൂഹത്തിന് മുന്നിൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. READ MORE https://thinck.org/article/kuruvaatta-murder-kutti-sakhavu-children-violence-digital-addiction-kerala
THINCK SHOTS https://thinck.org/shots






