
അദാനി ഗ്രൂപ്പ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വീടുകളിൽ ഗുജറാത്ത് പൊലീസ് പരിശോധന; മാധ്യമസ്വാതന്ത്ര്യം വീണ്ടും ചർച്ചയിൽ
രവി നായരുടെ വീടുകളിൽ ഗുജറാത്ത് പൊലീസ് പരിശോധന അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ മാധ്യമപ്രവർത്തകൻ രവി നായരുടെ കേരളത്തിലെയും ഡൽഹിയിലെയും വീടുകളിൽ ഓഗസ്റ്റ് 17ന് ഗുജറാത്ത് പൊലീസ് പരിശോധന നടത്തി. കേരളത്തിലെ വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും, ഡൽഹിയിലെ വീട്ടിൽ നിന്ന് മകന്റെയും സഹപ്രവർത്തകയുടെയും ലാപ്‌ടോപ്പുകളും ഒരു ഐപാഡും പിടിച്ചെടുത്തു. LIC അദാനി ഗ്രൂപ്പിൽ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള Washington Post റിപ്പോർട്ട് പങ്കുവച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് LIC നിക്ഷേപം നടത്തിയതെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. Adani Ports and SEZ Ltd നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് FIR. ഇത് റദ്ദാക്കണമെന്ന റവി നായരുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പരിശോധന. ഒരു റിപ്പോർട്ട്, ഒരു പോസ്റ്റ്, പിന്നാലെ വീടുകളിൽ പൊലീസ് പരിശോധന — മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയരുന്നു. READ MORE : https://thinck.org/article/ravi-nair-investigative-journalism-rafale-adani-revelations-legal-battles
THINCK SHOTS https://thinck.org/shots






