
എംബിബിഎസ് പ്രവേശനം:
കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് വീട്ടുകാരോട് പറഞ്ഞ 21കാരിയെ എറണാകുളത്ത് നിന്ന് കണ്ടെത്തി. ബുധനാഴ്ച മാതാപിതാക്കളോടൊപ്പം ഹോസ്റ്റലിലെത്തിയ യുവതി, അവരെ പുറത്തുനിർത്തി അകത്തേക്ക് കയറിയ ശേഷം കാണാതാവുകയായിരുന്നു. മാതാവിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. മെഡിക്കൽ കോളജിൽ യുവതിക്ക് പ്രവേശനം ലഭിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
#KottayamMedicalCollege #MBBS #MissingCase #Ernakulam #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots







