
'ആശ' നിരാശപ്പെടുത്തില്ല
‘ആശ’ പതിവ് സിനിമാ ചേരുവകളിൽ നിന്ന് മാറി യാഥാർഥ്യവും പുതുമയും ചേർത്തൊരുക്കിയ മികച്ച ചിത്രമാണെന്ന് നടൻ ജോയ് മാത്യു. ഉർവശി, ജോജു ജോർജ്, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ ഉൾപ്പെടെയുള്ളവരുടെ സർഗാത്മകത മനോഹരമായി കൂട്ടിച്ചേർക്കാൻ നവാഗത സംവിധായകൻ സഫർ സനലിന് കഴിഞ്ഞുവെന്നും അദ്ദേഹം പ്രശംസിച്ചു. “ഈ നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്; ‘ആശ’ പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കില്ല” എന്നും ജോയ് മാത്യു കുറിച്ചു.
#JoyMathew #Aasha #Urvashi #JojuGeorge #MalayalamCinema #THINCKSHOTS
THINCK SHOTS https://thinck.org/shots







