
മെസ്സിയുടെ '10'
മെസ്സിയുടെ ‘10’ ഇനി നിക്കോ പാസിന്; പിൻഗാമിയെ തിരഞ്ഞെടുത്ത് സ്കലോണിയെന്ന് റിപ്പോർട്ട്
ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽനിന്ന് വിരമിച്ചതോടെ ഒഴിഞ്ഞ ഇതിഹാസ നമ്പർ 10 ജഴ്സി യുവതാരം നിക്കോ പാസിന് നൽകാൻ പരിശീലകൻ ലയണൽ സ്കലോണി തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇറ്റാലിയൻ ക്ലബ് കോമോയുടെ 21കാരനായ അറ്റാക്കിങ് മിഡ്ഫീൽഡറാണ് പാസ്.
എന്നാൽ ഇത് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനമായി ഇതുവരെ വന്നിട്ടില്ല. സ്കലോണി പരിശീലകനായി തുടരുകയാണെങ്കിൽ പാസിനാണ് ‘10’ നൽകുകയെന്നാണ് അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
മറഡോണയിൽ നിന്ന് മെസ്സിയിലേക്ക്; ഇനി ആ ‘ഭാരമേറിയ 10’ നിക്കോ പാസിന്റെ ചുമലിലേക്കോ? അർജന്റീനയിൽ പുതിയൊരു യുഗം തുടങ്ങുന്നു.
THINCK SHOTS https://thinck.org/shots






