
വി. അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്യും
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്യും. റിപ്പോർട്ടർ ടിവി ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിൽ മുൻ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നടപടിക്രമ വീഴ്ചകളും ചൂണ്ടിക്കാട്ടിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
#VAbdurahiman #MessiCase #SIT #KeralaPolitics
THINCK SHOTS https://thinck.org/shots







