
ഡിസിപിയായി പൃഥ്വിരാജ്, കരീന കപൂർ;
ഡിസിപിയായി പൃഥ്വിരാജ്, ഒപ്പം കരീന കപൂർ; ‘ദായ്റ’ ട്രെയിലർ പുറത്ത്
പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘ദായ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഡിസിപി രമൺ കുമാറായും, കരീന ഡിസിപി അജൂണി കോഹ്ലിയായും എത്തുന്നു. ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അന്വേഷണ ത്രില്ലറായ ‘ദായ്റ’യിൽ ഒരേ കേസിൽ നിയമവും നീതിയും സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളിലുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയാണ് അവതരിപ്പിക്കുന്നത്. സത്യം, ഉത്തരവാദിത്തം, നീതിയുടെ ധാർമ്മിക അതിരുകൾ തുടങ്ങിയ ചോദ്യങ്ങളാണ് ചിത്രം ഉയർത്തുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ബോളിവുഡിൽ പൃഥ്വിരാജ്–കരീന നേർക്കുനേർ; ‘ദായ്റ’യിലേക്ക് കൗണ്ട്ഡൗൺ തുടങ്ങി.
THINCK SHOTS https://thinck.org/shots






