
രാഗേഷിന്റെ വരുമാനം
‘രാഷ്ട്രീയത്തിന് മുമ്പും ശേഷവും രാഗേഷിന്റെ വരുമാനം അന്വേഷിക്കണം’; തുറന്ന വെല്ലുവിളിയുമായി ടി.കെ. ഗോവിന്ദൻ
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഗുരുതര ആരോപണവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള രാഗേഷിന്റെ വരുമാനവും സ്വത്തുസമ്പാദ്യവും അന്വേഷിക്കണമെന്നാണ് ഗോവിന്ദന്റെ ആവശ്യം. കൂടുതൽ പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ടി.കെ. ഗോവിന്ദനെ ‘തളിപ്പറമ്പിന്റെ ബ്രൂട്ടസ്’, ‘വർഗവഞ്ചകൻ’ എന്നിങ്ങനെ രാഗേഷ് വിമർശിച്ചിരുന്നു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായും രാഗേഷ് സമ്മതിച്ചിരുന്നു.
ഇതിന് മറുപടിയായാണ് ഗോവിന്ദന്റെ പുതിയ വെല്ലുവിളി. ഇനി വാക്കുപോരിൽ നിന്ന് സ്വത്ത്-വരുമാന പരിശോധനയിലേക്കാണോ കണ്ണൂർ സി.പി.എം പോര് നീങ്ങുന്നത് എന്നതാണ് ചോദ്യം.
THINCK SHOTS https://thinck.org/shots






