
ചേന്തി അനിൽ ക്ഷമ ചോദിച്ചു
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ക്ഷമ ചോദിച്ച് ചേന്തി അനിൽ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ സംഭവത്തിൽ മുൻ ഡി.സി.സി അംഗം ചേന്തി അനിൽ ക്ഷമ ചോദിച്ചു.
പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് താൻ സംസാരിച്ചുപോയതെന്നും, സംഭവത്തിൽ മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നുവെന്നും ചേന്തി അനിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് പാർട്ടി നടപടിയും പൊലീസ് കേസും നേരിട്ട ചേന്തി അനിലിന്റെ ഈ പ്രതികരണം രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
പ്രതിഷേധത്തിൽ നിന്ന് ക്ഷമാപണത്തിലേക്ക്; ചേന്തി അനിലിന് ‘മാനസാന്തരം’.
THINCK SHOTS https://thinck.org/shots






