THINCK
ട്രെയിനിലെ ചുവന്ന സ്യൂട്ട്‌കേസ്; ചെന്നൈയിലെ വാടകവീട്ടിൽ തുറന്നത് കൊലപാതകത്തിന്റെ ചുരുൾ: കൂടുതൽ മൃതദേഹഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ കണ്ടെത്തി, പ്രതികൾക്കായി തിരച്ചിൽ

ട്രെയിനിലെ ചുവന്ന സ്യൂട്ട്‌കേസ്; ചെന്നൈയിലെ വാടകവീട്ടിൽ തുറന്നത് കൊലപാതകത്തിന്റെ ചുരുൾ: കൂടുതൽ മൃതദേഹഭാഗങ്ങൾ ബിരിയാണി പാത്രത്തിൽ കണ്ടെത്തി, പ്രതികൾക്കായി തിരച്ചിൽ

ട്രെയിനിലെ ചുവന്ന സ്യൂട്ട്‌കേസ്; ചെന്നൈയിലെ വാടകവീട്ടിൽ തുറന്നത് കൊലപാതകത്തിന്റെ ചുരുൾ

ചെന്നൈയിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് ട്രെയിനിൽ ഉപേക്ഷിച്ച ഒരു ചുവന്ന സ്യൂട്ട്‌കേസ്. ഓഗസ്റ്റ് 6ന് ആഗ്ര റെയിൽവേ സ്റ്റേഷനിലെത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്ന് ദ്രാവകം ഒലിക്കുന്ന നിലയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസ് തുറന്നപ്പോൾ അഴുകിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ബാഗിനുള്ളിലെ ‘ചെന്നൈ’ എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ കവറാണ് അന്വേഷണത്തിന് നിർണായകമായത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു പുരുഷനും സ്ത്രീയും സ്യൂട്ട്‌കേസുമായി എത്തി ട്രെയിനിൽ വെച്ച് മടങ്ങുന്നതായി കണ്ടെത്തി.

അന്വേഷണം ഗുഡുവഞ്ചേരിയിലെ വാടകവീട്ടിലേക്കെത്തിയപ്പോൾ കൂടുതൽ ഞെട്ടിക്കുന്ന കാഴ്ചകളാണ് പൊലീസിനെ കാത്തിരുന്നത്. സ്ത്രീയുടെ കൂടുതൽ മൃതദേഹഭാഗങ്ങൾ വീടിനുള്ളിലും വലിയ ബിരിയാണി പാത്രത്തിനുള്ളിലും കണ്ടെത്തി. പ്രതികളെന്ന് സംശയിക്കുന്നവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഒരു പോളിത്തീൻ കവറിൽ നിന്നാരംഭിച്ച അന്വേഷണം ചെന്നൈയിലെ ക്രൂര കൊലപാതകത്തിന്റെ രഹസ്യത്തിലേക്കാണ് പൊലീസിനെ എത്തിച്ചത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →