
കള്ളത്തരങ്ങൾ മറയ്ക്കാൻ റിപ്പോർട്ടർ ചാനൽ വാങ്ങി
റിപ്പോർട്ടർ ടിവിയെക്കുറിച്ചുള്ള എം. സ്വരാജിന്റെ പഴയ പ്രസംഗം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ ചാനൽ ആരംഭിച്ച ശേഷം, നേരത്തെ വിമർശിച്ചിരുന്ന അറിയപ്പെടുന്ന മാധ്യമപ്രവർത്തകരെ “വിലയ്ക്ക് വാങ്ങി” തങ്ങളുടെ വാഴ്ത്തുകാരാക്കി മാറ്റിയെന്നായിരുന്നു സ്വരാജിന്റെ അന്നത്തെ ആരോപണം. “തന്നെ വിമർശിച്ചവരെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ എത്തിക്കാൻ ഒരു വനംകൊള്ളക്കേസിലെ പ്രതിക്ക് സാധിച്ചു” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
#MSwaraj #AntoAugustine #ReporterTV #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots







