
ഇന്ദിര ജയ്സിങ്
‘ഇന്ത്യൻ ജുഡീഷ്യറിയിലെ മൂടിവെക്കപ്പെട്ട രഹസ്യം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ദിര ജയ്സിങ്
“ലൈംഗികാതിക്രമം ഇന്ത്യൻ ജുഡീഷ്യറിയുടെ ആരും സംസാരിക്കാൻ ആഗ്രഹിക്കാത്ത ‘ഡേർട്ടി സീക്രട്ട്’ ആണ്” — മുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ്ങിന്റെ പ്രസ്താവന നിയമലോകത്ത് വലിയ ചർച്ചയാകുന്നു. നിരവധി വനിതാ ജഡ്ജിമാർ പുരുഷ സഹപ്രവർത്തകരിൽ നിന്നുള്ള ലൈംഗികാതിക്രമ പരാതികളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്.
29-ാമത് ഡി.എസ്. ബോർക്കർ മെമ്മോറിയൽ പ്രഭാഷണത്തിലാണ് ഇന്ദിര ജയ്സിങ് ഇക്കാര്യം തുറന്നുപറഞ്ഞത്. ജുഡീഷ്യറിയിലെ അധികാരശ്രേണിയും ഫ്യൂഡൽ സ്വഭാവമുള്ള ചില രീതികളും ഇത്തരം പ്രശ്നങ്ങൾക്ക് സാഹചര്യമൊരുക്കുന്നുവെന്നാണ് അവരുടെ വിമർശനം. ഒരു വനിതാ ജഡ്ജിയുടെ അനുഭവവും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
നീതി നൽകുന്ന സംവിധാനത്തിനുള്ളിൽ തന്നെ സ്ത്രീകൾക്ക് നീതി തേടേണ്ടിവരുന്നുവെങ്കിൽ, ആ വെളിപ്പെടുത്തൽ ഗൗരവത്തോടെ പരിശോധിക്കപ്പെടണം.
THINCK SHOTS https://thinck.org/shots






