
കാസർകോട് സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്
ഷാർജയിൽ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരി മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം
ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഓഗസ്റ്റ് 24ന് രാവിലെ ഷാർജയിലെ അൽ നബ്ബ പ്രദേശത്തായിരുന്നു അപകടം. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് മുബാറക് ദുബൈയിലെ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനും മാതാവ് മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയുമാണ്. കഴിഞ്ഞ എട്ടുവർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളായിരുന്നു സഫ. അവധിക്കായി നാട്ടിലെത്തി കഴിഞ്ഞദിവസമാണ് കുടുംബം യുഎഇയിലേക്ക് തിരിച്ചെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
THINCK SHOTS https://thinck.org/shots






