THINCK
മലയാളി കെസിയ ലിസ് മെജോ  ലോകവേദിയിലേക്ക്

മലയാളി കെസിയ ലിസ് മെജോ ലോകവേദിയിലേക്ക്

19-ാം വയസ്സിൽ മിസ് യൂണിവേഴ്സ് ഇന്ത്യ; മലയാളി കെസിയ ലിസ് മെജോയ്ക്ക് ചരിത്രനേട്ടം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനലിൽ 53 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19കാരിയായ കെസിയ വിജയകിരീടം ചൂടിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. നിയമവിദ്യാർഥിയും മോഡലുമായ ഇവർ ഈ വർഷം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും നേടിയിരുന്നു.

മുമ്പ് ‘മിസ് ടീൻ ഇന്റർനാഷണൽ’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായ കെസിയ, ഇനി ലോകവേദിയിലേക്കാണ്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. കുട്ടിക്കാലം അബുദാബിയിൽ ചെലവഴിച്ച കെസിയയുടെ ആത്മവിശ്വാസത്തിലേക്കുള്ള യാത്രയും ഈ നേട്ടത്തിന് കൂടുതൽ തിളക്കം നൽകുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →