THINCK
നിവിൻ പോളിക്ക് ഇത് കരിയറിലെ സുവർണ്ണ കാലം

നിവിൻ പോളിക്ക് ഇത് കരിയറിലെ സുവർണ്ണ കാലം

100 കോടിയിലേക്ക് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’; നിവിൻ പോളിക്ക് ഇത് മികച്ച കാലം

നിവിൻ പോളിയുടെ തിരിച്ചുവരവ് ഇനി ബോക്സ് ഓഫീസ് കണക്കുകളിലും ആഘോഷമാകുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോള കളക്ഷൻ ₹61 കോടി പിന്നിട്ടു. ശക്തമായ മൗത്ത് പബ്ലിസിറ്റിയും വിദേശ വിപണിയിലെ മികച്ച പ്രകടനവും തുടരുന്നതിനാൽ ചിത്രം ഉടൻ ₹100 കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് വൃത്തങ്ങൾ.

ഈ വർഷം പുറത്തിറങ്ങിയ ‘സർവം മായ’ നിവിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു. ഇപ്പോൾ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ കൂടി അതേ നേട്ടത്തിലേക്ക് നീങ്ങുമ്പോൾ, നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നായി 2026 മാറുകയാണ്. ഒരുകാലത്ത് മലയാള സിനിമയുടെ യുവതാര തരംഗമായിരുന്ന നിവിൻ, വീണ്ടും കുടുംബപ്രേക്ഷകരെയും ബോക്സ് ഓഫീസിനെയും ഒരുപോലെ കൈയിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →