THINCK
ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു

ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു

11 വർഷത്തെ ദാമ്പത്യത്തിന് വിട; ജീവയും അപർണ തോമസും വേർപിരിയുന്നു

മലയാളികളുടെ പ്രിയ സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവ തന്നെയാണ് ഓഗസ്റ്റ് 24ന് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. “ഇനി മുതൽ ‘ഞങ്ങൾ’ ഇല്ല; ജീവയും അപർണയും മാത്രമാണ്” എന്നായിരുന്നു ജീവയുടെ കുറിപ്പ്. 2015 ഓഗസ്റ്റ് 24ന് വിവാഹിതരായ ഇരുവരും കൃത്യം 11 വർഷങ്ങൾക്ക് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചത്.

ബന്ധത്തിൽ എവിടെയോ എന്തോ തെറ്റിപ്പോയെന്നും ഇനി ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന യാഥാർഥ്യം അംഗീകരിച്ചാണ് വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കുന്നതെന്നും ജീവ വ്യക്തമാക്കി. വേർപിരിയാനുള്ള കാരണം പൂർണമായും വ്യക്തിപരമാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യർഥിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →