THINCK
മകന് ജോലി കിട്ടിയ സന്തോഷം; അജ്മാനിൽ അച്ഛന് ദാരുണാന്ത്യം

മകന് ജോലി കിട്ടിയ സന്തോഷം; അജ്മാനിൽ അച്ഛന് ദാരുണാന്ത്യം

മകന് ജോലി കിട്ടിയ സന്തോഷം; ഒരാഴ്ചയ്ക്കകം അജ്മാനിൽ അച്ഛന് ദാരുണാന്ത്യം

25 വർഷത്തിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ മകനെ ദുബായിൽ ജോലിയിൽ പ്രവേശിപ്പിച്ച ആശ്വാസത്തിലായിരുന്നു കാസർകോട് ഉദുമ സ്വദേശി ബഷീർ (50). പ്രവാസജീവിതം അവസാനിപ്പിക്കുന്നതിന് മുൻപ് മകന് ജോലി ഉറപ്പാക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതു സഫലമായതിന് പിന്നാലെയാണ് അപ്രതീക്ഷിത ദുരന്തം.

അജ്മാനിലെ താമസസ്ഥലത്ത് പതിവുപോലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ബഷീർ മരിച്ചു. ജീവിതത്തിൽ ആദ്യമായി യുഎഇയിലെത്തിയ ഭാര്യ ഖൈറുന്നിസ നാട്ടിലേക്ക് മടങ്ങി ഒരാഴ്ച പോലും തികയും മുൻപാണ് കുടുംബത്തെ നടുക്കിയ വാർത്തയെത്തിയത്. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

സ്വപ്നങ്ങൾ പൂവണിയാൻ തുടങ്ങിയപ്പോൾ പ്രവാസജീവിതത്തിന് കണ്ണീരോടെ വിട...

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →