
25 വർഷം ഭരിച്ചവരുടെ പരിചയം ആറുമാസം കൊണ്ട് വരുമോ?
25 വർഷം ഭരിച്ചവരുടെ പരിചയം ആറുമാസം കൊണ്ട് വരുമോ? പാർവതി തിരുവോത്ത്
“25 വർഷമായി കസേരയിൽ ഇരിക്കുന്ന ആളുകൾക്ക് ആ പരിചയം ഉണ്ടാവും. പുതിയൊരാൾക്ക് ആറുമാസം മാത്രം അവസരം കൊടുത്തിട്ട് ‘നിങ്ങൾക്ക് കഴിവില്ല’ എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്?” — നടി പാർവതി തിരുവോത്ത് ചോദിക്കുന്നു.
താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെ വിമർശിക്കുന്നവർക്കുള്ള മറുപടിയായാണ്പാർവതിയുടെ പ്രതികരണം. അതേസമയം, സംഘടനയിലേക്ക് താൻ മടങ്ങിവരില്ലെന്നും എല്ലാവരെയും ഒരുപോലെ കാണുന്ന സുരക്ഷിത ഇടമായി ‘അമ്മ’യെ തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.
THINCK SHOTS https://thinck.org/shots






