THINCK
രണ്ട് യുവാക്കൾ മരിച്ചു

രണ്ട് യുവാക്കൾ മരിച്ചു

മോഷ്ടിച്ച ബൈക്കിൽ യാത്ര; ആലപ്പുഴയിൽ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു.ബൈക്കിലുണ്ടായിരുന്ന മൂന്നാമന് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പേരും 25 വയസിൽ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

അപകടം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണോ, നിയന്ത്രണം തെറ്റി മറിഞ്ഞാണോ എന്നത് വ്യക്തമായിട്ടില്ല. ബൈക്കിന്റെ യഥാർഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. വാഹനം എപ്പോഴാണ് മോഷണം പോയതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.

മോഷ്ടിച്ച ബൈക്കിലെ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →