THINCK
പഞ്ചസാര വില വർധന:

പഞ്ചസാര വില വർധന:

പഞ്ചസാര കിലോയ്ക്ക് ₹70ൽ എത്തി; ഫേസ്ബുക്ക് പോസ്റ്റിട്ട യുപി സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

പഞ്ചസാര വില വർധനയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ഉത്തർപ്രദേശിലെ റവന്യൂ വകുപ്പ് ക്ലാർക്ക് അശോക് കുമാർ യാദവിനെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. “ചായ അപകടത്തിലാണ് സുഹൃത്തേ, പഞ്ചസാര വില ₹70ൽ എത്തി” എന്നായിരുന്നു പോസ്റ്റ്. പിന്നീട് അദ്ദേഹം അത് നീക്കം ചെയ്യുകയും ചെയ്തു.

സർക്കാർ നയത്തിനെതിരായ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് പ്രചരിക്കുന്ന വിവരം. 1956ലെ യു.പി. ഗവൺമെന്റ് സർവന്റ്സ് കണ്ടക്ട് റൂൾസിലെ ചട്ടം 3(1), 7 എന്നിവ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനെന്നും പോസ്റ്റിൽ പറയുന്നു.

ഒരു കിലോ പഞ്ചസാരയുടെ വിലയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പോലും സർക്കാർ ജീവനക്കാരന്റെ സസ്പെൻഷനിലേക്ക് എത്തിയത് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →