THINCK
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക സൂചനകൾ

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക സൂചനകൾ

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമം? സുകുമാര കുറുപ്പ് മരിച്ചതായി പൊലീസിന്റെ നിഗമനം

കേരളം പതിറ്റാണ്ടുകളായി തിരഞ്ഞ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചതായുള്ള നിഗമനത്തിലേക്ക് കേരള പൊലീസ്. ക്രൈംബ്രാഞ്ച് നടത്തിയ പുതിയ അന്വേഷണത്തിലാണ് ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപേ കുറുപ്പ് മരിച്ചിരിക്കാമെന്ന സൂചന ലഭിച്ചത്. ജാർഖണ്ഡിൽ നഴ്സായിരുന്ന ആലപ്പുഴ സ്വദേശി രത്നമ്മയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. അവർ ജോലി ചെയ്ത ആശുപത്രിയിൽ ഏകദേശം 40 വയസ്സുള്ളപ്പോൾ കുറുപ്പ് ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്നാണ് മൊഴി.

ഗുരുതര ഹൃദ്രോഗിയായിരുന്ന കുറുപ്പ് പിന്നീട് നാല്പതിലേറെ വർഷം ജീവനോടെ തുടരാനുള്ള സാധ്യത കുറവാണെന്നും ഭാര്യ ഉൾപ്പെടെയുള്ളവരുമായി പിന്നീട് ബന്ധമുണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് ആലോചന. 1984ൽ ഇൻഷുറൻസ് തട്ടിപ്പിനായി ചാക്കോയെ കൊലപ്പെടുത്തിയ കേസിലാണ് കുറുപ്പ് ഒളിവിലായത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →