
തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാവില്ല
തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാവില്ലെന്നും ഭാഷാ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നും സുപ്രീം കോടതി. എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്നയുടെ വാക്കാൽ പരാമർശം. ഹിന്ദിയോടല്ല, നവോദയയിലെ ത്രിഭാഷാ നയത്തോടാണ് എതിർപ്പെന്ന് തമിഴ്നാട് വ്യക്തമാക്കി.
#TamilNadu #Hindi #SupremeCourt #Navodaya #Education #THINCKSHOTS
THINCK SHOTS https://thinck.org/shots







