THINCK
തൊടുപുഴ ഓണോത്സവ് 2026: 4x4 ഓഫ് റോഡ് മത്സരം

തൊടുപുഴ ഓണോത്സവ് 2026: 4x4 ഓഫ് റോഡ് മത്സരം

തൊടുപുഴ ഓണോത്സവ് 2026: ആവേശമായി 4x4 ഓഫ് റോഡ് മത്സരം; ഇന്ന് കലാസന്ധ്യയും തിരുവാതിരയും

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, നഗരസഭ, ഡി.ടി.പി.സി. എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന **‘ഓണോത്സവ് 2026’**ന്റെ ഭാഗമായി നടന്ന 4x4 ഓഫ് റോഡ് കോമ്പറ്റീഷൻ മികച്ച ജനപങ്കാളിത്തവും സാഹസിക പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായി. കുട്ടികൾക്കായി സംഘടിപ്പിച്ച റിമോട്ട് കൺട്രോൾ വെഹിക്കിൾ ചലഞ്ച് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു.

അഞ്ച് വിഭാഗങ്ങളിലായാണ് ഓഫ് റോഡ് മത്സരം നടന്നത്. SUV ക്ലാസിൽ അലൻ ജോഷി, ജസൽ സലീം, അഖിൽ മോഹൻ എന്നിവരും ജിമ്നി ക്ലാസിൽ വരുൺ, മനാഫ്, അജാസ് എന്നിവരും വിജയികളായി. എക്സ്പേർട്ട് ക്ലാസിൽ നിഖിൽ–അതുല്‍, അഭിഷേക്–അരവിന്ദ്, റാഷത്ത്–ഷിമ്മിയാസ് എന്നിവരും ഓപ്പൺ ക്ലാസിൽഅതുല്‍–നിഖിൽ, മെഹബൂബ്–അമീർ, ഷഹീൻ ഷാ–നാസർ എന്നിവരും ആദ്യ സ്ഥാനങ്ങളിലെത്തി. ഡീസൽ ക്ലാസിൽ അതുല്‍–നിഖിൽ, രമ്യ–ഫൈസൽ, സന്തോഷ്–രഞ്ജിത്ത് എന്നിവരാണ് വിജയികൾ.

ഓണോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മുതൽ മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കലാസന്ധ്യ, തിരുവാതിര മത്സരം, ഗാനമേള എന്നിവ നടക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →