THINCK
കൊച്ചി–റിയാദ് റൂട്ടിൽ ഫ്ലൈനാസ് സർവീസ്

കൊച്ചി–റിയാദ് റൂട്ടിൽ ഫ്ലൈനാസ് സർവീസ്

പ്രവാസികൾക്ക് ആശ്വാസം; സെപ്റ്റംബർ 2 മുതൽ കൊച്ചി–റിയാദ് റൂട്ടിൽ ഫ്ലൈനാസ്

പ്രവാസികൾക്ക് കൂടുതൽ യാത്രാ ഓപ്ഷനുമായി സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 2 മുതൽ കൊച്ചി–റിയാദ് റൂട്ടിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ്നടത്തുക. 174 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് ഉപയോഗിക്കുക.

കൊച്ചിയിൽ നിന്ന് രാവിലെ 8.50ന് റിയാദിലേക്ക് വിമാനം പുറപ്പെടും. റിയാദിൽ നിന്നുള്ള വിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നിവയും കൊച്ചിയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്. പുതിയ ബജറ്റ് സർവീസ് കൂടി എത്തുന്നതോടെ പ്രവാസികൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും മത്സരാധിഷ്ഠിത നിരക്കുകൾക്കുള്ള സാധ്യതയും ലഭിക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →