THINCK
ഇടതുപക്ഷ തോൽവിക്ക് കാരണം പിണറായിയുടെ രണ്ടാം വരവ്

ഇടതുപക്ഷ തോൽവിക്ക് കാരണം പിണറായിയുടെ രണ്ടാം വരവ്

‘അബദ്ധം മുഴുവൻ പിണറായിയുടെ രണ്ടാം വരവ്’; ഇടതുപക്ഷ തോൽവിയിൽ നിരാശയെന്ന് ടി.വി. ചന്ദ്രൻ

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ തനിക്ക് വലിയ നിരാശയുണ്ടായെന്ന് സംവിധായകൻ ടി.വി. ചന്ദ്രൻ. മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണം. “പിണറായിയുടെ രണ്ടാം വരവാണ് അബദ്ധം മുഴുവൻ ഉണ്ടാക്കിയത്” എന്നാണ് ടി.വി. ചന്ദ്രന്റെ വിലയിരുത്തൽ.

താൻ മനസ്സിലാക്കിയ രീതിയിലുള്ള ഇടതുപക്ഷം ഇപ്പോൾ ഇല്ലെന്നും, ജാതിയുടെ സ്വാധീനം ഇടതുപക്ഷത്തെ വലിയ തോതിൽ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ മാറിമാറിയുള്ള മുന്നണി ഭരണമാണ് നല്ലതെന്നും ടി.വി. ചന്ദ്രൻ പറഞ്ഞു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →