THINCK
തൂഫാൻ എന്ന പ്രതിഭാസം ഓണക്കാലത്ത് കേരളത്തിൽ പണമെത്തിച്ചു

തൂഫാൻ എന്ന പ്രതിഭാസം ഓണക്കാലത്ത് കേരളത്തിൽ പണമെത്തിച്ചു

തൂഫാൻ വന്നപ്പോൾ ഓണത്തിനും പണം വന്നു; സപ്ലൈകോയും റോഡുകളും വീണ്ടും തിരക്കിൽ

തൂഫാൻ വന്നതോടെ ചെറുപ്പക്കാരുടെ കയ്യിൽ പണം വന്നുവെന്നാണ് നാട്ടുചർച്ച. മയക്കുമരുന്നിന് പോകുന്ന പണത്തേക്കാൾ കുറച്ച് ചെലവിൽ രണ്ട് ഹേവാർഡ്‌സ് 5000 വാങ്ങി, ശേഷിക്കുന്ന പണവുമായി വീട്ടിലേക്കുള്ള ഓണസാധനങ്ങളും എടുത്താൽ ഇത്തവണ ആഘോഷം കെങ്കേമം!

കടകളിൽ ആളുണ്ട്, സപ്ലൈകോയിൽ വിൽപ്പനയുണ്ട്, മാർക്കറ്റിൽ പണം ഇറങ്ങുന്നു, റോഡുകളിൽ പഴയ ഓണക്കാലത്തെ പോലെ ട്രാഫിക്കും തിരിച്ചെത്തി. വർഷങ്ങളായി “പണം ഇല്ല, കച്ചവടം ഇല്ല, ആഘോഷം ഇല്ല” എന്ന പരാതികൾ കേട്ടിരുന്ന കേരളത്തിൽ ഇത്തവണ ഓണത്തിന് ഒരു മാറ്റത്തിന്റെ മണം ഉണ്ടെന്നാണ് ദാസന്റെയും വിജയന്റെയും നിരീക്ഷണം.

സദ്യയ്ക്കുള്ള അരിയും പച്ചക്കറിയും വീട്ടിലെത്തട്ടെ; ആഘോഷം കുടുംബത്തിലേക്ക് തിരിച്ചുവരട്ടെ. ഓണം കെങ്കേമമാകുന്നത് ബോട്ടിലുകൾ കൊണ്ടല്ല, വീടുകളിൽ സന്തോഷവും മാർക്കറ്റിൽ ചലനവും വരുമ്പോഴാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →