
തൃശൂർ കോടന്നൂരിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ കോടന്നൂരിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേപ്പുറയ്ക്കൽ വീട്ടിൽ സത്യൻ, ഭാര്യ കുമാരി എന്നിവരാണ് മരിച്ചത്. ഇരുവരും ഏറെ നാളുകളായി അസുഖബാധിതരായിരുന്നുവെന്നാണ് വിവരം. കുടുംബത്തിന് ബാധ്യതയാകരുതെന്ന വ്യഥ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. മകനും മരുമകളും ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം.
An elderly couple was found dead at their home in Kodannur, Thrissur; police are investigating the circumstances.
THINCK SHOTS https://thinck.org/shots






