
7 8 7
2021-2026 കാലയളവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് 787 പഴ്സണൽ സ്റ്റാഫിനെ നിയമിച്ചെന്ന തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേരും വിലാസവും ഉൾപ്പെടെയുള്ള പട്ടിക പുറത്തുവിടാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ 12 പേരെ നിയമിച്ച് വർഷം 84 ലക്ഷത്തിലധികം ചെലവഴിച്ചെന്നും സതീശൻ ആരോപിച്ചു. അനുവദിച്ച പരിധിക്കപ്പുറം യു.ഡി.എഫ് സർക്കാർ സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
THINCK SHOTS https://thinck.org/shots






