
കോട്ടയത്ത് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി
കോട്ടയം കുമാരനല്ലൂരിൽ കാണാതായ നിമിഷ ഷാജി (26) എന്ന യുവതിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തി.
വടക്കേനടയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.
ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
THINCK SHOTS https://thinck.org/shots






