
ദുബായ് റണ്ണിൽ ശ്രദ്ധ നേടി വേറിട്ട തൊഴിൽ അന്വേഷണം
ദുബായ് റണ്ണിൽ ആയിരങ്ങൾ ആരോഗ്യത്തിനായി ഓടിയപ്പോൾ, ഒരു യുവാവ് ജോലി എന്ന സ്വപ്നവുമായാണ് പങ്കെടുത്തത്. ഷെയ്ഖ് സായിദ് റോഡിൽ നടന്ന പരിപാടിക്കിടെയാണ് ഈ വേറിട്ട തൊഴിൽ അന്വേഷണം ശ്രദ്ധ നേടിയത്.
ജോലി തേടുന്നതായി രേഖപ്പെടുത്തിയ ടി-ഷർട്ട് ധരിച്ച യുവാവ്, തന്റെ ബയോഡാറ്റയിലേക്ക് നയിക്കുന്ന QR കോഡ് സേഫ്റ്റി പിൻ ഉപയോഗിച്ച് അതിൽ ഘടിപ്പിച്ചിരുന്നു. മൊബൈൽ ഫോണിലൂടെ QR കോഡ് സ്കാൻ ചെയ്ത് ബയോഡാറ്റ പരിശോധിക്കാൻ സാധിക്കുമായിരുന്നു.
THINCK SHOTS https://thinck.org/shots






