THINCK
മഹേഷ് അയ്യരുടെ വിയോഗത്തിൽ കെ. ജെ. ജോർജ് ദുഃഖം രേഖപ്പെടുത്തി

മഹേഷ് അയ്യരുടെ വിയോഗത്തിൽ കെ. ജെ. ജോർജ് ദുഃഖം രേഖപ്പെടുത്തി

വ്യോമയാന മേഖലയിലെ പ്രമുഖനും ദീർഘകാല സുഹൃത്തുമായ മഹേഷ് അയ്യരുടെ അകാല വിയോഗത്തിൽ കർണാടക മന്ത്രി കെ. ജെ. ജോർജ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മഹേഷ് അയ്യരുടെ ഊഷ്മളമായ പെരുമാറ്റവും വിനയവും തൊഴിൽമേഖലയോടുള്ള ആത്മാർഥതയും എന്നും ഓർമിക്കപ്പെടുമെന്ന് കെ. ജെ. ജോർജ് പറഞ്ഞു.

മഹേഷ് അയ്യരുടെ വേർപാട് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ജോർജ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →