THINCK
ശബരിമല തീർഥാടനം: കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിച്ചു

ശബരിമല തീർഥാടനം: കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിച്ചു

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി നേരിട്ടുള്ള എ.സി. ബസ് സർവീസുകൾ ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 340 രൂപയും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 380 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് രാത്രി 9.30നും നെടുമ്പാശ്ശേരിയിൽ നിന്ന് രാത്രി 8.30നുമാണ് സർവീസുകൾ പുറപ്പെടുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →