
ഷിറാസ് വളപ്പിലിന് ന്യൂ സൗത്ത് വെയിൽസ് റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്വർക്കിലേക്ക്
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് (NSW) റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്വർക്കിലേക്ക് സാമൂഹിക പ്രവർത്തകനും സംരംഭകനുമായ ഷിറാസ് വളപ്പിലിനെ മൾട്ടികൾച്ചറലിസം മന്ത്രി സ്റ്റീവ് കാംപർ നിയമിച്ചു.
സാമൂഹിക സേവനത്തിനും വിവിധ സാംസ്കാരിക സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണിത്.
വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രേലിയയുടെ സ്ഥാപക അംഗമായ ഷിറാസ്, വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളിലും നേതൃപദവികൾ വഹിച്ചിട്ടുണ്ട്. ഈ നേട്ടം പ്രവാസി മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
THINCK SHOTS https://thinck.org/shots






