
അഭിറാം കൊലപാതകം: രണ്ടാം പ്രതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം പാങ്ങപ്പാറയിൽ 17-കാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഉമർ മുഫ്താറിന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
കൊലപാതക പദ്ധതിയെക്കുറിച്ച് യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു. ചോദ്യം ചെയ്യലിനും വിവരങ്ങൾ പരിശോധിച്ചതിനും ശേഷമേ അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് പോലീസ് അറിയിച്ചു.
ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
THINCK SHOTS https://thinck.org/shots






