
കുവൈത്ത് അടിയന്തര മുന്നൊരുക്കങ്ങൾ ഊർജിതമാക്കി
പശ്ചിമേഷ്യയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് കുവൈത്ത് അടിയന്തര മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും കരുതൽശേഖരം ഉറപ്പാക്കാൻ സഹകരണ സംഘങ്ങൾക്ക് സാമൂഹികകാര്യ മന്ത്രാലയം നിർദേശം നൽകി.
വിവിധ ഗവർണറേറ്റുകളിലായി 95 സ്കൂളുകൾ അഭയകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. സിവിൽ ഡിഫൻസുമായി നടത്തിയ ചർച്ചയിൽ മൂന്ന് പുതിയ അഭയകേന്ദ്രങ്ങൾ കൂടി തുറക്കാനും തീരുമാനമായി.
THINCK SHOTS https://thinck.org/shots






