THINCK
കാനായി കുഞ്ഞിരാമൻ ശില്പം അനാച്ഛാദനം ചെയ്തു

കാനായി കുഞ്ഞിരാമൻ ശില്പം അനാച്ഛാദനം ചെയ്തു

കാസർകോട് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ കാനായി കുഞ്ഞിരാമൻ ഒരുക്കിയ ശില്പങ്ങളുടെ അനാച്ഛാദനം ശില്പിയും ഭാര്യ നളിനിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന സ്പീക്കർക്ക് എത്താൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഈ തീരുമാനം.

ശില്പം അതിന്റെ സ്രഷ്ടാവ് തന്നെയാണ് നാടിന് സമർപ്പിക്കേണ്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. സംഘാടനത്തിലെ പിഴവുകൾ ഒരു കണക്കിന് നന്നായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനായി കുഞ്ഞിരാമൻ 18 വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ ശില്പം പൂർത്തിയാക്കിയത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →